ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു

സിംഗപ്പൂരിലെ വായൂ മലിനീകരണം, ഇന്‍ഡോനേഷ്യയുടെ സുമാത്രാ ദ്വീപില്‍ നിന്നുള്ള പുക അടിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത് അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്ന് National Environment Agency (NEA) പറയുന്നു.

എല്ലാ വേനല്‍കാലത്തും പാമോയില്‍, പള്‍പ്പ്, പേപ്പര്‍ പ്ലാന്റേഷനുകള്‍ക്ക് വേണ്ട ഭൂമിക്കായി കാട് തീയിടുന്നതില്‍ നിന്നുള്ള പുക ആ പ്രദേശത്തെ ആകാശത്തെ കരിമേഘാവൃതമാക്കാറുണ്ട്. പൊതുജനാരോഗ്യത്തേയും, ടൂറിസ്റ്റുകളേയും വിമാനങ്ങളേയും ഇത് ബാധിക്കാറുണ്ട്.

24 മണിക്കൂറില്‍ സിംഗപ്പൂരിലെ Pollution Standards Index (PSI) വര്‍ദ്ധിച്ച് 105 എന്ന നിലയിലെത്തി. 100 നെക്കാള്‍ ഉയര്‍ന്ന നില ആരോഗ്യകരമല്ല എന്നാണ് കണക്കാക്കുന്നത്.

A fishing kelong is pictured, in front of cranes at a Malaysian shipyard shrouded by haze, from the northeastern coast of Singapore, August 26, 2016. REUTERS/Edgar Su

— സ്രോതസ്സ് reuters.com

പാം ഓയില്‍ ഉപയോഗം കുറക്കുക. പാം ഓയില്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങരുത്.

ഒരു അഭിപ്രായം ഇടൂ