രണ്ട് ഡസനിലധികം സാമ്പത്തിക സ്ഥാപനങ്ങളാണ് ഡക്കോട്ട അക്സസ് പൈപ്പ് ലൈന് (Dakota Access pipeline) ധനസഹായം നല്‍കുന്നതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. LittleSis എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. Bank of America, HSBC, UBS, Goldman Sachs, Wells Fargo, JPMorgan Chase മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ $375 കോടി ഡോളര്‍ എങ്ങനെ സമാഹരിച്ച് Dakota Access LLC യുടെ മാതൃ സ്ഥാപനമായ Energy Transfer ന് നല്‍കിയത് എന്ന് വ്യക്തമാക്കുന്നു.
— സ്രോതസ്സ് democracynow.org