ഉയര്‍ന്ന സാന്ദ്രതയില്‍ neurodegenerative രോഗങ്ങളുണ്ടാക്കുന്ന വിഷ വസ്തുക്കള്‍ സ്രാവുകളുടെ 10 തരം സ്പീഷീസുകളില്‍ University of Miami (UM) നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്രാവിന്റെ ഇറച്ചി കഴിക്കുന്നത് നിയന്ത്രിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്രാവിനും അത് നല്ലതാണ്. കാരണം അമിത മത്സ്യബന്ധനത്താല്‍ വംശനാശ ഭീഷണി നേരിടുകയാണ് അവ. അറ്റ്‌ലാന്റിക്കിലേയും പസഫിക്കിലേയും 10 തരം സ്രാവ് സ്പീഷീസുകളുടെ ചിറകുകളും പേശികളും രസം, β-N-methylamino-L-alanine (BMAA) എന്നീ രണ്ട് വിഷവസ്തുക്കളാണ് കണ്ടെത്തിയത്.
— സ്രോതസ്സ് rsmas.miami.edu