Allina നഴ്സമാരുടെ സമരത്തെ പിന്‍തുണക്കുക!

മിനിയാപോളിസിലേയും സെന്റ് പോളിലേയും മെട്രോ പ്രദേശത്തെ ആശുപത്രികളിലെ ഏകദേശം 5,000 നഴ്സമാര്‍ Allina Health ന് എതിരെ സമരത്തിലാണ്. നഴ്സമാരുടെ ആരോഗ്യ പദ്ധതികള്‍ സംരക്ഷിക്കാനും മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങളുണ്ടാക്കാനുമാണ് സമരം. പരമ്പരമായ മെഡിക്കല്‍ പദ്ധതിക്ക് പകരം Allina കൊണ്ടുവന്ന മെഡിക്കല്‍ പദ്ധതി മൂന്ന് പ്രാവശ്യം നഴ്സമാര്‍ തള്ളിക്കളഞ്ഞു. അത് കൂടുതല്‍ ചിലവേറിയതാണെന്നാണ് ആക്ഷേപം.

— സ്രോതസ്സ് wsws.org

ഒരു അഭിപ്രായം ഇടൂ