ദശാബ്ദങ്ങളോളം Johnson & Johnson (JNJ.N) ന്റെ Baby Powder ഉം Shower to Shower ഉം ഉപയോഗിച്ചതിനാല്‍ ovarian cancer പിടിപെട്ട് മരിച്ച സ്ത്രീയുടെ കുടുംബാങ്ങള്‍ക്ക് $7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് മിസൌറി സംസ്ഥാനത്തെ കോടതി വിധിച്ചു.
Jacqueline Fox ന്റെ കുടുംബാങ്ങള്‍ക്ക് $1 കോടി ഡോളര്‍ ശരിക്കുള്ള നാശത്തിനും $6.2 കോടി ഡോളര്‍ ശിക്ഷാപരമായ നാശത്തിനുമാണ്.
ഇതാദ്യമാണ് അമേരിക്കയിലെ ഒരു കോടതി claims ന്റെ അടിസ്ഥാനത്തില്‍ damages വിധിക്കുന്നത്.
വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി Johnson & Johnson ദശാബ്ദങ്ങളോളം ടാല്‍ക്കം പൌഡറിന് ക്യാന്‍സറുണ്ടാക്കുമെന്ന വിവരം ഉപഭോക്താക്കളില്‍ നിന്ന് മറച്ച് വെച്ചു. മിസൌറി കോടതിയില്‍ ആയിരത്തോളം കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ന്യൂജഴ്സിയില്‍ 200 എണ്ണമുണ്ട്.
feminine hygiene നായി Baby Powder ഉം Shower to Shower ഉം അലബാമയില്‍ Birminghamല്‍ ജീവിച്ച Fox മൂന്ന് വര്‍ഷം മുമ്പ് ovarian cancer കണ്ടെത്തുന്നത് വരെ 35 വര്‍ഷത്തിലധികം കാലം ഉപയോഗിച്ചിരുന്നു. 62 ആം വയസില്‍ അവര്‍ മരിച്ചു.
തട്ടിപ്പ്, negligence, ഗൂഢാലോചന എന്നിവ ജോണ്‍സണ്‍ & ജോണ്‍സണില്‍ കണ്ടെത്തിയതായി കുടുംബത്തിന്റെ വക്കീല്‍ പറഞ്ഞു. മൂന്നാഴ്ചത്തെ വിചാരണക്ക് ശേഷം നാല് മണിക്കൂര്‍ കൊണ്ടാണ് വിധി പറഞ്ഞത്.
1980കളിലേ Johnson & Johnson ന് ഈ വിവരം അറിയമാമായിരുന്നു എന്നും അവര്‍ ജനങ്ങളോട് കള്ളം പറയുകയായിരുന്നു എന്നും Fox ന്റെ കുടുംബ വക്കീല്‍ പറഞ്ഞു. ടാല്‍ക്കം പൌഡറുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ നടന്നുവരികയാണ്.
— സ്രോതസ്സ് reuters.com