Met Police ന്റെ അഭിപ്രായത്തില്‍, 05:40 BST സമയത്ത് 9 പ്രതിഷേധക്കാര്‍ റണ്‍വേയില്‍ ഒരു tripod സ്ഥാപിക്കുകയും സ്വയം ബന്ധനസ്ഥരായി കിടക്കുകയും ചെയ്തു. Black Lives Matter UK ആണ് ഈ ഉപരോധ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നീട് ഈ 9 പ്രതിഷേധക്കാരേയും റണ്‍വേയില്‍ നിന്ന് നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഉച്ചക്ക് ശേഷം റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമെന്ന് വിമാനത്താവള അധികാരികള്‍ പറഞ്ഞു. “ബ്രിട്ടണിന്റെ പരിസ്ഥിതി ആഘാതം പ്രാദേശികവും അന്തര്‍ദേശീയവുമായ കറുത്ത വര്‍ഗ്ഗക്കാരെയാണ് മോശമായി ബാധിക്കുന്നത്” എന്ന് Black Lives Matter UK പറയുന്നു.
— സ്രോതസ്സ് bbc.com