പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ

Dakota Access pipeline ന് എതിരായ പ്രതിഷേധം അമേരിക്കയിലാകെ വളരുന്നു. Standing Rock Sioux Tribe ന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ഡന്‍വറില്‍ നൂറുകണക്കിന് ആളുകള്‍ ജാഥയായി തെരുവിലിറങ്ങി. ആദിവാസി നേതാക്കള്‍ നയിച്ച ജാഥകള്‍ അവസാനം സംസ്ഥാന തലസ്ഥാന മന്ദിരത്തിന് മുമ്പില്‍ ഒത്തു ചേര്‍ന്നു.

Dakota Access pipeline ന് പണം നല്‍കുന്നതില്‍ Citibank ന്റെ പങ്ക് കാരണം സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രകടനക്കാര്‍ Citibank ന്റെ മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിച്ച രണ്ട് പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. Tulsa, Oklahoma, Omaha, Nebraska തുടങ്ങിയ നഗരങ്ങളിലും പ്രകടനങ്ങള്‍ നടന്നു. നടന്‍ Chris Rock ഉള്‍പ്പെടെ ധാരാളം സെലിബ്രിറ്റികളും പൈപ്പ് ലൈനിനെതിരെ ശബ്ദമുയര്‍ത്തി.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ