സെപ്റ്റംബര്‍ 11 പട്ടാള അട്ടിമറിയുടെ 43ആം വാര്‍ഷികം ചിലി ആചരിച്ചു

മുമ്പത്തെ ഏകാധിപതിയുടെ ഇരകളെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ആയിരങ്ങള്‍ നഗരത്തിലെ പ്രധാന സെമിത്തരിയിലേക്ക് മാര്‍ച്ച് നടത്തി. 1973 സെപ്റ്റംബര്‍ 11 ന്, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റേ കൊട്ടാരത്തില്‍ വെച്ച് മരിച്ചു. പിന്നീട് 17 വര്‍ഷക്കാലം അഗസ്റ്റോ പിനോഷെയുടെ നിഷ്ഠൂരമായ ഏകാധിപത്യ ഭരണമായിരുന്നു ചിലിയില്‍ നടന്നത്.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ