പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്‍ക്കാന്‍ കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. “കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല”, എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News ലെ Shaun King ന്റെ അഭിപ്രായത്തില്‍ 18 ഓളം കളിക്കാര്‍ ദേശീയഗാനമാലപിക്കുന്ന സമയത്ത് എഴുനേറ്റ് നിന്നില്ല. New England Patriots, Tennessee Titans, Kansas City Chiefs എന്നീ ടീമുകളിലെ കളിക്കാര്‍ ദേശീയഗാനമാലപിക്കുന്ന സമയത്ത് മുഷ്ടിചുരുട്ടി കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു. 1968 ലെ ഒളിമ്പിക്സ് ന്യൂ മെക്സിക്കോ സിറ്റിയില്‍ നടന്നപ്പോള്‍ John Carlos ഉം Tommie Smith ഉം നടത്തിയ Black Power salutes നെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇത്.

— സ്രോതസ്സ് democracynow.org

രാജ്യസ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാം. രാജ്യം എന്നാല്‍ അവിടെ ജീവിക്കുന്ന ജനങ്ങളാണ്. അല്ലാതെ അതിര്‍ത്തിയിലെ വേലിക്കെട്ടല്ല.

ഒരു അഭിപ്രായം ഇടൂ