ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ സമരം

ഡല്‍ഹി സര്‍വ്വകലാശാല വികസിപ്പിച്ച ജനിതകമാറ്റം വരുത്തിയ(GM) കടുക് കൃഷി ചെയ്യാന്‍ നടത്തുന്ന നീക്കത്തിനെതിരെ സമരം വളരുന്നു. പുതിയ തരം വിത്തുപയോഗിച്ചുള്ള കൃഷി ആരോഗ്യത്തിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ പ്രകടിപ്പിച്ച വ്യാകുലതയില്‍ ധാരാളം സംഘടനകളും പങ്കുചേര്‍ന്നു.

പരിസ്ഥിതി, വന കാലാവസ്ഥാമാറ്റ മന്ത്രാലയത്തിന്(MoEFCC) താഴെ പ്രവര്‍ത്തിക്കുന്ന Genetic Engineering Approval Committee (GEAC) ന്റെ നീക്കത്തോട് reservations പ്രകടിപ്പിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനിച്ചു.

നിരോധനത്തിനുള്ള ആഹ്വാനം

എഴുത്ത് അടുത്തയാഴ്ച EFCC മന്ത്രിയായ Madhav Dave ന് സമര്‍പ്പിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

ജനിതകമാറ്റം വരുത്തിയ കടുക് ഇന്‍ഡ്യയില്‍ പ്രയോഗിക്കുന്നതിനെതിരെ കേരളത്തിലെ പരിസ്ഥിതി സംഘടനകളും കര്‍ഷകരുടെ സംഘങ്ങളും പൊതു പ്രതിഷേധങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ്. കേരള സര്‍ക്കാരിന് പിന്‍തുണ പ്രഖ്യാപിച്ചു. ഒക്റ്റോബര്‍ 2 ന് കേരളത്തിലെ എല്ലാ ജില്ലകളിലും സത്യാഗ്രഹം നടത്താന്‍ കേരള ജൈവ കാര്‍ഷിക സമിതി, കേരള പരിസ്ഥിതി ഐക്യ വേദി, തണല്‍, സലിം അലി ഭൌണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ തീരുമാനിച്ചതായി അവയുടെ നേതാക്കള്‍ അറിയിക്കുന്നു.

തൃശൂരില്‍ നടന്ന ഒരു യോഗത്തില്‍ ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ഒരു ഒപ്പു ശേഖരണ പരിപാടിയും തുടങ്ങിയിട്ടുണ്ട്.

നെഗറ്റീവ് മൂല്യ വിള

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനിതകമാറ്റം വരുത്തിയ കടുക് നിരോധിക്കണമെന്ന് രാജ്യം മൊത്തമുള്ള കൃഷിക്കാരുടെ സംഘടനയായ കിസാന്‍ ഏക്ത പറയുന്നു.

ജനിതകമാറ്റം വരുത്തിയ വിളകളുമായി ഇന്‍ഡ്യയുടെ ഒത്തുചേരല്‍ പരുത്തി കര്‍ഷകരെ വലിയ ദുരിതത്തിലാഴ്തുകയായിരുന്നു ചെയ്തത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇന്‍ഡ്യയില്‍ ഇനിയും കൂടുതല്‍ transgenic വിളകള്‍ കര്‍ഷകരെ നശിപ്പിക്കുക മാത്രമല്ല ഇന്‍ഡ്യയുടെ വാണിജ്യത്തേയും, കയറ്റുമതിയേയും, പരിസ്ഥിതിയേയുമൊക്കെ തകരാറിലാക്കുമെന്ന്, 35 സംഘടനകളുടെ യോജിച്ചുള്ള പത്രപ്രസ്ഥാവനയില്‍ പറയുന്നു.

“GM കടുക് ഒരു നെഗറ്റീവ് മൂല്യ വിളയാണ്. അതേ സമയം ജൈവ കടുക് മൂല്യം വര്‍ദ്ധിക്കുന്ന വിളയും. അത് കര്‍ഷകര്‍ക്കും, കച്ചവടക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും ഗുണകരമാണ്. ബോധമുള്ള ഒരു രാജ്യവും ഈ ഗുണം നശിപ്പിക്കാന്‍ ശ്രമിക്കില്ല,” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

GM കടുകിന് ഉത്പാദനക്ഷമത കൂടുതലുണ്ടെന്ന വാദത്തിന് കുറഞ്ഞത് 5 തരത്തിന് അങ്ങനെയായിരുന്നില്ല എന്ന് കിസാന്‍ ഏക്ത മറുപടി പറയുന്നു.

ജൈവ കൃഷിയില്‍ ഊന്നല്‍ കൊടുത്ത്, ഉയര്‍ന്ന വില ഉറപ്പ് നല്‍കുന്ന, വിലകുറഞ്ഞ ഇറക്കുമതി ചെയ്യുന്ന എണയില്‍ നിന്ന് സംരക്ഷണ നല്‍കുന്ന Technology Mission on Oil Seeds പദ്ധതി വീണ്ടും തുടങ്ങണം എന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

— സ്രോതസ്സ് thehindu.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )