വടക്കെ ഡക്കോട്ടയില്‍, $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. മാസങ്ങളായി ഈ പ്രോജക്റ്റിനെതിരെ Standing Rock Sioux Tribe ന്റേയും അമേരിക്കയിലേയും ക്യാനഡയിലേയും ലാറ്റിനമേരിക്കയിലേയും മറ്റ് ആദിവാസി സംഘങ്ങളുടേയും എതിര്‍പ്പ് നേരിടുകയായിരുന്നു. New Salem ല്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം നടന്നത്. കലാപസ്ഥല വേഷം ധരിച്ച ആയുധധാരികളായ പോലീസുകാരെ അവിടെ കാണാമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ Unicorn Riot ന്റെ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. മണിക്കൂറുകളോളം നിര്‍മ്മാണം തടസപ്പെട്ടു.
— സ്രോതസ്സ് democracynow.org