സിറിയയിലെ റഷ്യയുടെ ആക്രമണം “അപരിഷ്കൃതം” ആണെന്ന ഐക്യരാഷ്ട്രസഭ Ambassador ആയ Samantha Power ന്റെ അഭിപ്രായത്തെ ശാസിച്ചുകൊണ്ട് “അമേരിക്ക ഇറാഖിലും ലിബിയയിലും ചെയ്തതിനേക്കാള്‍ മൃഗീയല്ലാതെ മറ്റൊന്നുമില്ല” എന്ന് ശീതയുദ്ധകാലത്തേത് പോലെ റഷ്യന്‍ വിദേശകാര്യ വക്താവ് ആയ Maria Zakharova പറഞ്ഞു. അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അലപ്പോയില്‍ നടന്ന സാധാരണ ജനളുടെ മരണങ്ങളുടെ പേരില്‍ Power റഷ്യയെ നിശിതമായി വിമർശിക്കുകയായിരുന്നു.
“ചരിത്രപരമായി പറയുകയാണെങ്കില്‍ … സാമ്രാജ്യത്തിന്റെ ഭാഗമാകാതെ പുറത്ത് നില്‍ക്കുന്നവരെ വിളിക്കുന്ന പേരാണ് അപരിഷ്കൃതന്‍, നമുക്ക് ഇന്ന് അത്തരത്തിലുള്ള ഒന്നുണ്ട്,” Zakharova പറയുന്നു. “വാഷിങ്ടണിന്റെ രീതിയില്‍ ഇറാഖിലും ലിബിയയിലും നടന്ന പ്രവര്‍ത്തികളേക്കാള്‍ കാട്ടാളത്തമായ മറ്റൊരു കാര്യവും ആധുനിക കാലത്ത് ഉണ്ടായിട്ടില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് telesurtv.net