പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി

പാലസ്തീനിലെ രണ്ട് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി. 50 ലക്ഷത്തോളം “likes” ലഭിച്ച Quds ന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാവുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. പ്രസിദ്ധീകരണത്തിന്റെ മൂന്ന് എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ നിര്‍ജ്ജീവമായി എന്ന് Electronic Intifada യോട് Quds ന്റെ ഒരു supervisor ആയ Ezz al-Din al-Akhras പറഞ്ഞു. Shehab News Agency യുടെ 5 എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ക്കും അതേ കാര്യം സംഭവിച്ചു. മറ്റ് ചില എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ രണ്ട് മാധ്യമങ്ങളും ഇപ്പോഴും ഫേസ്ബുക്കില്‍ പ്രസിദ്ധീകരണം നടത്തുന്നുണ്ട്.

— സ്രോതസ്സ് electronicintifada.net

കഴിവതും ഫേസ്ബുക്കും മറ്റ് തട്ട് കമ്പനികളും ഉപേക്ഷിക്കുക.

ഒരു അഭിപ്രായം ഇടൂ