നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മൈക്രോസോഫ്റ്റിനെ അല്ല ഇന്‍ലിനെ ആണ് പഴിക്കേണ്ടത്

എന്തുകൊണ്ടാണ് പുതിയ ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്? അടുത്ത കാലത്ത് വലിയ ബഹളമുണ്ടാക്കിയതാണ് ഈ പ്രശ്നം. മൈക്രോസോഫ്റ്റാണ് ഇതിന്റെ പിറകിലെന്നായിരുന്നു തുടക്കത്തിലെ ഊഹങ്ങള്‍. എന്നാല്‍ ഇന്റല്‍ ലിനക്സിന് യോജിക്കുന്ന ഉപകണങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നതാണ് ശരിയായ കാരണം.

സാങ്കേതികമായ കാരണത്താലാണ് ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്. കാരണം ഇതാണ്, RAID മോഡിലെ (Intel RST) internal solid-state drives നെ ലിനക്സ് സ്വീകരിക്കുന്നില്ല. AHCI (Advanced Host Controller Interface) mode ല്‍ ലിനക്സിന് ഈ ഡ്രൈവുകള്‍ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ BIOS ല്‍ ഇങ്ങനെ മാറ്റം വരുത്താന്‍ ചില ലെനോവോ ലാപ്ടോപ്പുകള്‍ അനുവദിക്കുന്നില്ല. USB drive ല്‍ നിന്ന് നിങ്ങള്‍ക്ക് ഗ്നൂ-ലിനക്സ് ബൂട്ട് ചെയ്യാനാവും. എന്നാല്‍ ലാപ്ടോപ്പിന്റെ SSD ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല.

ലിനക്സ് ഡവലപ്പര്‍മാര്‍ കേണലില്‍ മാറ്റം വരുത്തണമെന്ന് ലെനോവോ വിശദീകരിക്കുന്നു. എങ്കില്‍ മാത്രമേ Lenovo Yoga 900 പോലുള്ള പുതിയ ലാപ്ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാനാവൂ.

എന്നാല്‍ മറ്റ് ലാപ്ടോപ്പുകളിലേത് പോലെ BIOS ല്‍ RAID mode നിര്‍ജ്ജീവമാക്കി ലിനക്സിനോട് ചേരുന്ന AHCI mode തെരഞ്ഞെടുക്കാന്‍ എന്തുകൊണ്ട് ലെനോവോ അനുവദിക്കുന്നില്ല എന്നതാണ് ശരിക്കുള്ള ചോദ്യം. ലിനക്സ് ഡവലപ്പറായ Matthew Garret പറയുന്നു ഇന്റല്‍(Intel) ആണ് അതിന് കാരണമെന്ന്.

“ലെനോവോ എന്തിന് ഇത് ചെയ്യണം? എനിക്ക് കൃത്യമായി അറിയില്ല. എന്നാല്‍ ഞാന്‍ മുമ്പ് എഴുതിയത് പോലെ ഇന്റല്‍ ഉപകരണങ്ങള്‍ക്ക് നല്ല ഊര്‍ജ്ജ മാനേജ്മെന്റിന് പ്രത്യേക ക്രമീകരണങ്ങള്‍ വേണം. മൈക്രോസോഫ്റ്റ് കൊടുക്കുന്ന ഡ്രൈവര്‍ ഈ ക്രമീകരണം ചെയ്യില്ല. ഇന്റല്‍ കൊടുക്കുന്ന ഡ്രൈവര്‍ ആണ് അത് ചെയ്യുന്നത്. അതിനാല്‍ ശരിയായ power management configuration, battery life, ഒക്കെ നല്‍കി മെഷീന്‍ കത്താതെ നോക്കുന്നു.”

ഈ പ്രശ്നം മൈക്രോസോഫ്റ്റിന്റെ Signature PC പരിപാടി കൊണ്ടല്ല. ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് Secure Boot തടയും എന്നത് ഒരു ശരിക്കും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. ഗ്നൂ-ലിനക്സ് ഡവലപ്പേഴ്സിനെ ഇന്റെല്‍(Intel) സഹായിക്കുന്നില്ല എന്നതാണ് സത്യം.

“സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്റല്‍ ഒന്നും ചെയ്യുന്നില്ല. നല്ല ഊര്‍ജ്ജ മാനേജ്‌മെന്റിന് വേണ്ടി എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഇതുവരേയും ഇന്റലില്‍ നിന്ന് ഒരു മറുപടിയും കിട്ടിയിട്ടില്ല. ‘RAID’ mode ലെ ഉപകരണങ്ങള്‍ക്ക് വേണ്ട ഒരു സഹായവും അവരില്‍ നിന്നുണ്ടായിട്ടില്ല. ഇന്റല്‍ ആ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുകയേയില്ലായിരുന്നു. ലെനോവോയോട് ദേഷ്യപ്പെടുന്നതിന് പകരം ഇന്റലിനോട് അവരുടെ ഹാര്‍ഡ്‌വെയറിന്റെ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുകയാണ് വേണ്ടത്” Garret പറയുന്നു.

സമരം ചെയ്യാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ മൈക്രോസോഫ്റ്റിന് പകരം ഇന്റലിനെ ആണ് ലക്ഷ്യം വെക്കേണ്ടത്.

— സ്രോതസ്സ് pcworld.com

സത്യത്തില്‍ ലെനോവോയ്ക് ഇന്റലിനോട് ഗ്നൂ-ലിനക്സ് പിന്‍തു​ണ വേണമെന്ന് ആവശ്യപ്പെടാമായിരുന്നു. അല്ലെങ്കില്‍ തങ്ങള്‍ ഇന്റലിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കില്ല എന്ന് പറയമായിരുന്നു.
അതുകൊണ്ട് നമുക്ക് ചെയ്യാവുന്നത് ഒരു കാര്യമാണ്. ഇന്റല്‍, ലനോവോ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w