ജീവന്‍ രക്ഷാ മരുന്നായ EpiPen ന്റെ നിര്‍മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്‍. ഇത്തവണ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്‍ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള്‍ 60% അധികം. Bresch പറഞ്ഞതില്‍ 37.5% നികുതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. എന്നാല്‍ Mylan കഴിഞ്ഞ വര്‍ഷം 7% നികുതിയെ സര്‍ക്കാരില്‍ അടച്ചുള്ളു. റിപ്പോര്‍ട്ട് ചെയ്ത $100 ഡോളര്‍ ലാഭം എന്നത് “യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്” എന്ന് Wall Street Journal ന്റെ ഒരു വിദഗ്ദ്ധന്‍ പറയുന്നു.
— സ്രോതസ്സ് democracynow.org