World Wide Web Consortium (W3C) ലെ ഹോളീവുഡ് വീണ്ടും വരുന്നു. അവരുടെ സ്വാധീനമുപയോഗിച്ച് Digital Restrictions Management (DRM) നെ HTML5 ലേക്ക് കൊണ്ടുവരാനായി. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെബ്ബിന്റെ ഏറ്റവും അടിത്തറയിലേക്ക്. ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ SOPA/PIPA നിയമങ്ങളെ മുമ്പ് പരാജയപ്പെടുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭീമന്‍ മാധ്യമ രാജാക്കന്‍മാര്‍ സര്‍ക്കാരേതര വഴികളിലൂടെ കടന്ന് കയറി, നാം നടത്തുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. Netflix, Google, Microsoft, BBC തുടങ്ങിയ ഭീമന്‍മാര്‍ ആണ് ഈ അപകടകരമായ പദ്ധതിക്ക് പിന്നില്‍. World Wide Web ന്റെ മുഴുവന്‍ സാദ്ധ്യതകളും ലോകത്തിനെത്തിക്കുക എന്ന W3C യുടെ ലക്ഷ്യത്തെ തടസപ്പെടുത്തുന്നു.
Encrypted Media Extensions ന് എതിരെ ഈ പരാതിയില്‍ ഒപ്പുവെക്കുക.
