ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു

പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യേറ്റത്തിനെതിരായ എല്ലാ ശബ്ദങ്ങളിലും സൈനിക വ്യവസ്ഥക്ക് അകത്ത് തന്നെയുള്ള ആ ഇസ്രായേല്‍ പട്ടാളക്കാരുടെ ശബ്ദമാണ് ഏറ്റവും ശക്തമായിരിക്കുന്നത്.

Breaking the Silence ന്റെ ഡയറക്റ്ററാണ് Avner Gvaryahu. തങ്ങളുടെ സ്വന്തം സൈനിക സ്ഥാപനവ്യവസ്ഥയുടെ വാദങ്ങളുടെ സത്യം പുറത്ത് പറയാനായി രൂപീകരിച്ച ഇസ്രായേല്‍ വിമുക്തഭടന്‍മാരുടെ ഒരു സംഘമാണത്. കൈയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ കണ്ടതും ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകള്‍ തങ്ങളെല്ലാം പങ്കുവെക്കുന്നു എന്ന് തിരിച്ചറിഞ്ഞ മുമ്പത്തെ പട്ടാളക്കാര്‍ ആണ് 2004 ല്‍ ഈ സംഘടന രൂപീകരിച്ചത്. അവര്‍ അനുഭവിക്കുന്നു. കഴിഞ്ഞ ദശാബ്ദമായി ഉയര്‍ന്നതും താഴ്ന്നതുമായി റാങ്കിലുള്ള പട്ടാളക്കാരുടെ ആയിരക്കണക്കിന് പ്രമാണസാക്ഷ്യം ശേഖരിച്ചു്, സത്യം ഉറപ്പാക്കി, സത്യം പ്രസിദ്ധീകരിക്കുന്നതില്‍ അവര്‍ ഒരു ധാര്‍മ്മിക കടപ്പാട് കണ്ടെത്തുന്നു. ധാര്‍മ്മിക നിലവാരവും, ആക്രമണത്തിലെ നിയമവാഴ്ചയും തകരുന്നത് വ്യക്തമാക്കുന്നതാണ് ഈ പ്രമാണസാക്ഷ്യം. പ്രഭാഷണങ്ങള്‍, റിപ്പോര്‍ട്ടികള്‍, മറ്റ് പൊതു പരിപാടികള്‍ വഴി പലരും മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളിലേക്ക് വെളിച്ചം വീശാന്‍ Breaking the Silence ന് കഴിഞ്ഞു. ഒരു മുഴുവന്‍ ജനസമൂഹത്തിന് മേല്‍ സൈനിക കൈയ്യേറ്റം നിലനിര്‍ത്തുന്നതിന്റെ യാഥാര്‍ത്ഥ്യം ആണത്.

ഈ പട്ടാളക്കാരുടെ പ്രമാണസാക്ഷ്യം നെ അപകീര്‍ത്തിപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമം സൈനിക സ്ഥാപനവ്യവസ്ഥയില്‍ നിന്നും സമൂഹത്തിലെ കഴുകന്‍ ഘടകങ്ങളില്‍ നിന്നും എപ്പോഴും ഉണ്ടാകുന്നുണ്ട്. ഈ സംഘത്തെ ഭീഷണിപ്പെടുത്തു, ഫണ്ട് തടഞ്ഞുവെക്കുക, കപട വിമുക്തഭടന്‍മാരുടെ കള്ള പ്രമാണസാക്ഷ്യം എല്ലാം Breaking the Silence ന്റെ ശക്തിയേയും അതിന്റെ സവിശേഷമായ സംവാദത്തിന്റെ സംഭാവനയുടേയും ആണ് കാണിക്കുന്നത്.

2014 ലെ ഗാസ യുദ്ധത്തില്‍ നിന്നുള്ള പ്രമാണസാക്ഷ്യം ആണ സംഘം നല്‍കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. 60 പട്ടാളക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്, ഗാസയില്‍ നടന്നതിനെക്കുറിച്ച് പൊതുജനങ്ങളോട് Israeli Defense Forces (IDF)ഉം സര്‍ക്കാര്‍ വക്താവും പറയുന്നത് തമ്മിലെ വ്യത്യാസങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ അവര്‍ പ്രസിദ്ധപ്പെടുത്തി. ആ ആക്രമണത്തില്‍ പങ്കെടുത്ത പട്ടാളക്കാരുടെ നേരിട്ടുള്ള വിവരണമാണ് അതില്‍ കൊടുത്തിരിക്കുന്നത്.

നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ട മൊത്തം അയല്‍പക്കത്തെ നിരപ്പാക്കിയ ആക്രമണത്തിന്റെ അഭൂതപൂര്‍വ്വമായ നാശത്തിന്റെ വ്യാപ്തിയെക്കുറിച്ച് എടുത്തുപറയുന്ന 2014 Gaza Conflict റിപ്പോര്‍ട്ട് UN Independent Commission of Inquiry ജൂണ്‍ 22 ന് പ്രസിദ്ധപ്പെടുത്തി. Breaking the Silence ന് നന്ദി. യുദ്ധത്തെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു. “വ്യവസ്ഥാപിതമായ നയങ്ങളാണ് IDF സൈന്യത്തിലെ എല്ലാ റാങ്കിലേയും എല്ലാ സ്ഥലത്തേയും പട്ടാളക്കാരെ ഭരിക്കുന്നത്. … ഗാസയിലെ സാധാരണജനത്തേയും അവരുടെ അടിസ്ഥാന സൗകര്യങ്ങളേയും ഭീമമായതും അഭൂതപൂര്‍വ്വമായതുമായ നാശത്തിലേക്കാണ് അത് നയിച്ചത്.”

ഇരകള്‍ക്ക് നീതി കൊടുക്കാനും അതുപോലെ ഭാവിയില്‍ അനേകം നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും, ഇസ്രായേലിന്റെ ശിക്ഷയില്‍നിന്നൊഴുവാക്കപ്പെടലും ഇല്ലാതാക്കുന്നതും എല്ലാവരും നടത്തുന്ന കുറ്റകൃത്യങ്ങളെ അഭിമുഖീകരിക്കുന്നതും പ്രധാനപ്പെട്ടതാണ് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

— സ്രോതസ്സ് opensocietyfoundations.org

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )