സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്‌ലൈന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

വടക്കെ ഡക്കോട്ടയില്‍ വ്യാഴാഴ്ച സായുധ പോലീസ് 141 പേരെ അറസ്റ്റ് ചെയ്തു. ഒരു മാസമായി Dakota Access Pipeline (DAPL) ന് എതിരെ സമരം ചെയ്യുന്നവരാണ് ജലസംരക്ഷകരായ ഈ ആദിവാസികളും മറ്റ് പരിസ്ഥിതി പ്രവര്‍ത്തരും. Cannon Ball സ്ഥലത്താണ് വ്യാഴാഴ്ച പോലീസ് റെയ്ഡ് നടന്നത്. $380 കോടി ഡോളറിന്റെ പൈപ്പ്‌ലൈന്‍ റെഡ്ഇന്‍ഡ്യക്കാരായ ആദിവാസികളുമായുള്ള കരാര്‍ അവകാശങ്ങളെ ലംഘിക്കുകയും അവരുടെ ശുദ്ധജലത്തിന്റെ ലഭ്യതക്ക് ഭീഷണിയാകുകയും ചെയ്യും. സൈനികപരമായ പ്രതികരണം പോലീസിന്റെ തന്ത്രങ്ങളിലെ മാറ്റമാണ് കാണിക്കുന്നത്. പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തുന്നത് തുടരുകയാണ്. 260 പേര്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ