കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു

ആഗോളതപനവും തീവൃ കാലാവസ്ഥയും സമുദ്രനിരപ്പുയരലും, അമേരിക്കയിലെ തീരപ്രദേശവാസികളെകൊണ്ട് കാലാവസ്ഥയെക്കുറിച്ചും ജലത്തില്‍ നിന്ന് എങ്ങനെ അകന്ന് നില്‍ക്കാമെന്നതിനെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക താല്‍പ്പര്യമില്ലായ്മകാരണം ഒരു കൂട്ടം അമേരിക്കക്കാരെ ഇപ്പോള്‍ തന്നെ കാലാവസ്ഥാ മാറ്റം അഭയാര്‍ത്ഥികളാക്കിയിട്ടുണ്ട്. രാജ്യത്തെ 11 ലക്ഷം പൊതു ഭവന യൂണിറ്റുകളില്‍ വര്‍ദ്ധിച്ച് വരുന്ന എണ്ണം കൊടുംകാറ്റിനാലും വെള്ളപ്പൊക്കത്തിനാലും തകര്‍ന്നത് പകരം നിര്‍മ്മിക്കുന്നത് സാവധാനത്തിലോ ചിലപ്പോള്‍ പകരം വെക്കാതെ തന്നെയും ഇരിക്കുകയാണ്. അത് ആളുകളെ അവരുടെ ചുറ്റുപാടുകളും നഗരങ്ങളും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു.

— സ്രോതസ്സ് bloomberg.com

ഒരു അഭിപ്രായം ഇടൂ