കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനായി ബ്രിട്ടണിലെ മൂന്നില്‍ രണ്ടിലധികം സ്കൂളുകളിലെ സ്കൂള്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചു. ഒരു Freedom of Information അപേക്ഷക്ക് മറുപടിയായി കിട്ടിയതാണ് ഈ വിവരം.
Big Brother Watch ന്റെ റിപ്പോര്‍ട്ട് പ്രകാരം, “classroom management software” ഇംഗ്ലണ്ടിലേയും വേയില്‍സിലേയും 1,000 ല്‍ അധികം സെക്കന്ററി സ്കൂളുലളിലെ 8 ലക്ഷത്തിലധികം കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. £25 ലക്ഷം പൌണ്ടാണ് ഈ പരിപാടിക്കായി ഇതുവരെ ചിലവാക്കിയത്.
അദ്ധ്യാപകരുടെ കമ്പ്യൂട്ടറില്‍ നിന്ന് ക്ലാസിലെ മൊത്തം കമ്പ്യൂട്ടറുകളുടെ സ്ക്രീന്‍ നിരീക്ഷിക്കാനുള്ള സൌകര്യവും, വെബ് സന്ദര്‍ശനങ്ങളുടെ ചരിത്രവും തത്സമയ വിവരങ്ങളും Classroom management software നല്‍കുന്നു. കീ അമര്‍ത്തുന്നത് കാണാം, “inappropriate” വാക്കുകള്‍ വന്നാല്‍ മുന്നറീപ്പ് കിട്ടും. പൊതുവായി പറഞ്ഞല്‍ “തീവൃവാദവും റിഡിക്കലൈസേഷനും” ഉള്‍പ്പടെ “ചീത്ത” സ്വഭാവങ്ങള്‍ സിസ്റ്റം കണ്ടെത്തും.
— സ്രോതസ്സ് arstechnica.co.uk
അങ്ങനെ വ്യക്തിമാഹാത്മ്യ വാദം അവസാനം ഈ സ്ഥിതിയിലെത്തി.