കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ലാറ്റിനമേരിക്ക, കരീബിയന്‍, ആഫ്രിക്ക, അമേരിക്ക, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 80,000 ഡോക്റ്റര്‍മാരെ പരിശീലിപ്പിച്ചു എന്ന് Latin American School of Medicine, ELAM പറയുന്നു. 1960കള്‍ മുതല്‍ സൌജന്യമായി സ്കോളര്‍ഷിപ്പുകള്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങള്‍ക്ക് നല്‍കുന്നു. മിക്ക രാജ്യങ്ങളും യുദ്ധത്താലും ആഭ്യന്തര പ്രശ്നങ്ങളാലും വലയുന്നവരാണ്. 1959 ലെ വിപ്ലവത്തിന് ശേഷം 20,000 പേര്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കി, കൂടുതലും ആരോഗ്യ പരിപാലന രംഗത്തായിരുന്നു. ഇന്ന് ക്യൂബയില്‍ 122 രാജ്യങ്ങളിലെ 10,000 ന് അടുത്തുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. അവരെല്ലാം സൌജന്യമായാണ് പഠിക്കുന്നത്.
— സ്രോതസ്സ് telesurtv.net