അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് മാസക്കാലം തെരഞ്ഞെടുപ്പ് സംബന്ധിയായ കള്ള വാര്‍ത്തകള്‍, New York Times, Washington Post, Huffington Post, NBC News തുടങ്ങി പ്രധാന മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ശരിക്കുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വായിക്കപ്പെട്ടു എന്ന് BuzzFeed നടത്തിയ വിശകലനത്തില്‍ കണ്ടെത്തി.
പ്രചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളില്‍ തട്ടിപ്പ് സൈറ്റുകള്‍, പാര്‍ട്ടി തീവൃതയുള്ള ബ്ലോഗുകളും പ്രസിദ്ധപ്പെടുത്തിയ ഏറ്റവും മുകളിലത്തെ 20 കള്ള വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ 8,711,000 പ്രാവശ്യം പങ്കുവെക്കപ്പെടുകയും അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കുകയും ചെയ്തു.
അതേ സമയം 19 പ്രമുഖ മാധ്യമങ്ങളില്‍ നിന്നുള്ള ഏറ്റവും നല്ല 20 വാര്‍ത്തകള്‍ 7,367,000 പ്രാവശ്യം മാത്രമാണ് പങ്കുവെക്കപ്പെടുകയും അഭിപ്രായ പ്രകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തത്.
— സ്രോതസ്സ് buzzfeed.com
ചന്ത മാധ്യമങ്ങളുടെ (സോഷ്യല്‍ മീഡിയ) യഥാര്‍ത്ഥ ലക്ഷ്യവും അതാണ്.