നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ നമുക്കത് വേണം. കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു. നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു – എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്?
എങ്ങനെയാണ് പണം പ്രവര്‍ത്തിക്കുന്നത്? എന്തുകൊണ്ടാണ് അത് വളരേധികമുണ്ടാകുന്നത്, നല്ല കാലം ഒരിക്കലും അവസാനിക്കില്ല എന്ന് നമ്മേ അത് എന്തുകൊണ്ടാണ് വിശ്വസിപ്പിക്കുന്നത്
ഈ പണമെല്ലാം എവിടെ നിന്നാണ് വരുന്നത്? എന്തുകൊണ്ടാണ് പെട്ടെന്ന് ആവശ്യത്തിനുള്ള പണം ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് ചിലവിനുള്ള പണം കണ്ടെത്താന്‍ ആളുകള്‍ വളരേധികം കഷ്ടപ്പെടുന്നത്? ആ പണമെല്ലാം എവിടെയാ പോകുന്നത്?
ബ്രിട്ടണിലെ പണത്തിന്റെ വലിയൊരു ഭാഗം ബാങ്കുകള്‍ നിര്‍മ്മിക്കുന്നതാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം. പണം കടം കൊടുക്കുമ്പോള്‍ ഒരു മാജിക്ക്കാരനെ പോലെ ശൂന്യതയില്‍ നിന്ന് ബാങ്ക് പണം നിര്‍മ്മിക്കുന്നു. എന്നാല്‍ ഈ പണം അതുപോലെ തോന്നുന്നില്ല. ഈ പണം ക്രഡിറ്റ് ആണ് ബാങ്ക് കൊടുത്ത വായ്പയുട പുറത്താണത് നില്‍ക്കുന്നത്. അത് പണം പോലെ നാം ഉപയോഗിക്കുന്നു. അതാണ് പണം എന്ന് നാം വിശ്വസിക്കുന്നു.
എന്നാല്‍ അത് ക്രഡിറ്റ് ആയതിനാല്‍, ഭാവിയിലെ ഏതെങ്കിലും ഒരു സമയത്ത് അത് തിരിച്ചടക്കപ്പെടും. എപ്പോള്‍ അത് തിരിച്ചടക്കപ്പെടുന്നുവോ അപ്പോള്‍ അത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
ഇത് ഒരു ട്രിക്ക് അല്ല — ഇങ്ങനെയാണ് നമ്മുടെ കൈയ്യിലെ പണത്തിന്റെ വലിയ ഭാഗവും നിര്‍മ്മിക്കുന്നതും നശിപ്പിക്കുന്നതും.
അതുകൊണ്ട് നാമെല്ലാം ആശ്രയിക്കുന്ന ബാങ്ക് നിര്‍മ്മിക്കുന്ന ഈ പണത്തെ നമുക്ക് എത്രമാത്രം ആശ്രയിക്കാം?
വായ്പകള്‍ക്ക് പലിശ ഈടാക്കിയാണ് ബാങ്ക് ലാഭമുണ്ടാക്കുന്നത്. ബാങ്കിന് സമ്പദ്വ്യവസ്ഥയില് വിശ്വാസമുടത്തോളം കാലം അവര്‍, എത്രമാത്രം കൂടുതല്‍ വായ്പകൊടുക്കാന്‍ പറ്റുമോ അത്രയും കൂടുതല്‍ വായ്പ കൊടുക്കും. കൂടുതല്‍ വായ്പകളും ഭവനവായ്പകളും എന്നാല്‍ കൂടുതല്‍ പണം നിര്‍മ്മിച്ചു എന്നാണ് അര്‍ത്ഥം. നിങ്ങളത് അറിയുന്നതിന് മുമ്പ് വീട് വില കുതിച്ചുയരും.
എന്നാല്‍ നിങ്ങള്‍ കൂടുതല്‍ വായ്പ കൊടുത്താല്‍ കടത്തിന്റെ ഭാരം വളരേധികം വര്‍ദ്ധിക്കും. ആളുകള്‍ക്ക് തിരിച്ചടക്കാന്‍ കഴിയാതെയാവും. അപ്പോള്‍ ബാങ്ക് കടം കൊടുക്കുന്നത് നിര്‍ത്തും. പെട്ടെന്ന് പണം ഇല്ലാത്ത അവസ്ഥയുണ്ടാകും. ബിസിനസുകള്‍ പൊട്ടും, ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും, വീടുകള്‍ ജപ്തി ചെയ്യും. അത് സാമ്പത്തിക തകര്‍ച്ചക്ക് കാരണമാകുന്നു.
അതതിന് ശേഷം കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പണത്തില്‍ ഇപ്പോഴും ബാങ്ക് മാന്ത്രികവിദ്യകള്‍ നടത്തുകയാണ് കടം തിരിച്ചടക്കുമ്പോള്‍ അത് ഇപ്പോഴും അപ്രത്യക്ഷമാകുന്നു. നാം ഇത്
മാറ്റുന്നത് വരെ നമുക്ക് സുസ്ഥിരമായ ഒരു സമ്പദ്വ്യവസ്ഥയോ, തൊഴില്‍ സുരക്ഷയോ, താങ്ങാവുന്ന ഭവന വിലയോ ഉണ്ടാവില്ല.
അതുകൊണ്ട് പണം നിര്‍മ്മിക്കുന്ന രീതി മാറ്റാനുള്ള സമരം നാം തുടങ്ങണം.
— സ്രോതസ്സ് positivemoney.org
പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം തുടര്‍ന്ന് വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
In India 14% of the total money supply is notes and coins 86% is bank created money..
any reference links?