ബാങ്കിങ്ങിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു, പണം എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുണ്ട്. സമൂഹത്തിലെ വളരെ കുറച്ച് ആളുകളേ അത് മനസിലാക്കുന്നുള്ളു. സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട അറിവുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ലോകത്തില്‍ ദശാബ്ദങ്ങളായി ഉപയോഗിക്കാത്ത ബാങ്കിങ് മോഡലാണ് മിക്ക സര്‍വ്വകലാശാലകളും ഇപ്പോഴും പഠിപ്പിക്കുന്നത്. മിക്ക നയനിര്‍മ്മാതാക്കളും സാമ്പത്തികശാസ്ത്രജ്ഞരും ഈ പഴയ മാതൃക ആണ് ഉപയോഗിക്കുന്നത് എന്നത് ദുഖിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

ഈ വീഡിയോ കോഴ്സില്‍ ബാങ്ക് ശരിക്കും എങ്ങനെ പ്രവര്‍ത്തിക്കുന്നു, പണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നാം കണ്ടെത്താന്‍ പോകുകയാണ്. ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ ആദ്യം നമുക്ക് ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ആളുകളുടെ ഇപ്പോഴത്തെ വിശ്വസങ്ങളുടെ കുഴപ്പങ്ങള്‍ കാണാം:

പൊതുജനങ്ങള്‍ക്ക് ബാങ്കിങ്ങിനെക്കുറിച്ചുള്ള ധാരാണ 1: ‘സുരക്ഷിത ഡെപ്പോസിറ്റ് പെട്ടി’

നാം കുട്ടികളയിരുന്ന കാലത്ത് നമുക്ക് മിക്കവാറും ഒരു സമ്പാദ്യ കുടുക്ക ഉണ്ടായിരുന്നിരിക്കാം. ആശയം വളരെ ലളിതമാണ്: ചെറിയ തുക പണം നിങ്ങളുടെ കുടുക്കയിലേക്ക് നിക്ഷേപിക്കുക. നിറയുമ്പോള്‍ എടുത്ത് ഉപയോഗിക്കുക. പണം അതില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. മുതിര്‍ന്നവരായ കാലത്തും ധാരാളം ആളുകള്‍ക്ക് പണം സുരക്ഷിതമായി സൂക്ഷിക്കുന്ന ഈ ആശയം മുറുകെ പിടിക്കുന്നവരാവും. Cobden Centre ന് വേണ്ടി ICM നടത്തിയ ഒരു സര്‍വ്വേയില്‍ ബ്രിട്ടണിലെ മൂന്നിലൊന്ന് ആളുകളും ഇങ്ങനെ കരുതുന്നതായാണ് കണ്ടത്. അവരോട്
പണം സുരക്ഷിതമായി സൂക്ഷിച്ച് വെച്ച്, പിന്നീട് നിങ്ങള്‍ തിരിച്ച് വരുമ്പോള്‍ നിങ്ങള്‍ക്ക് തിരിച്ച് തരാനായി നിങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്ന ഒന്നല്ല ബാങ്ക് എന്ന് അവരോട് പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, “ഇത് തെറ്റാണ് – അങ്ങനെ ചെയ്യാന്‍ ഞാന്‍ എന്റെ അനുവാദം അവര്‍ക്ക് കൊടുത്തിട്ടില്ല.”

അതുകൊണ്ട് ബാങ്ക് നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിച്ച് വെച്ചേക്കുന്നു എന്നത് ഒരു മിഥ്യാബോധം ആണ്. നിങ്ങളുടെ ബാങ്ക് അകൌണ്ട് എന്നത് സുരക്ഷിത ഡെപ്പോസിറ്റ് പെട്ടിയല്ല. ബാങ്ക് നിങ്ങളുടെ പണം എടുത്ത് നിങ്ങളുടെ പേര് എഴുതി ലോക്കറില്‍ സൂക്ഷിച്ച് വെക്കുന്നുമില്ല. അത് സുരക്ഷിത ഡെപ്പോസിറ്റ് പെട്ടിക്ക് തുല്യമായ ഏതങ്കിലും തരത്തിലുള്ള ഒരു ഡിജിറ്റല്‍ രീതിയില്‍ സൂക്ഷിച്ച് വെക്കുകയുമില്ല.

നിങ്ങള്‍ പണം ബാങ്കിലിടുമ്പോള്‍ ആ പണം ബാങ്കിന്റെ സ്വത്തായി മാറുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അതെ. നിങ്ങള്‍ പണം ബാങ്കിലിട്ടാല്‍ അത് പിന്നീട് നിങ്ങളുടെ പണമേയല്ല. നിങ്ങളുടെ ശമ്പളം ബാങ്കിലിട്ടാല്‍ ആ പണം നിയമപരമായ ബാങ്കിന്റെ സ്വത്താണ്. അത് അവരുടെ സ്വത്തായി മാറുന്നതിനാല്‍ അവര്‍ അതുപയോഗിച്ച് എന്തും ചെയ്യാം.

എന്നാല്‍ നിങ്ങളുടെ അകൌണ്ടില്‍ പ്രത്യക്ഷപ്പെടുന്ന സംഖ്യകള്‍ എന്താണ്? അത് പണമല്ലേ? നിയമപരമായി നോക്കിയാല്‍ അത് പണമല്ല. നിങ്ങളുടെ അകൌണ്ടില്‍ കാണുന്ന സംഖ്യകള്‍ വെറും ഒരു റെക്കോഡ് ആണ്. പിന്നീട് ഭാവിയിലെ ഏതെങ്കിലും ഒരു സമയത്ത് ബാങ്ക് നിങ്ങള്‍ക്ക് തിരിച്ച് നല്‍കേണ്ട പണത്തിന്റെ അളവ്. ബാങ്കിന്റെ അകൌണ്ടിങ്ങില്‍ ഇതിനെ ഉപഭോക്താവിനോട് ബാങ്കിനുള്ള ഒരു ബാധ്യത(liability) ആയാണ് പരിഗണിക്കുന്നത്. ഭാവിയിലെ ഏതെങ്കിലും ഒരു സമയത്ത് പണം തിരിച്ച് കൊടുക്കേണ്ടതായതിനാലാണ് അത് ഒരു ബാധ്യതയായത്. ബാധ്യതയുടെ ഈ ആശയം വളരെ ലളിതമാണ്. അതുപോലെ ബാങ്കിങ് നിങ്ങള്‍ക്ക് മനസിലാവണമെന്നുണ്ടെങ്കില്‍ അത് വളരെ പ്രധാനപ്പെട്ടതുമാണ്. അതിനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കൂ: നിങ്ങള്‍ സുഹൃത്തില്‍ നിന്ന് 50 രൂപ കടം വാങ്ങുന്നു എന്ന് കരുതുക. ഭാവിയില്‍ അത് തിരിച്ച് കൊടുക്കുന്നത് ഓര്‍മ്മിക്കാന്‍ നിങ്ങള്‍ അതിനെക്കുറിച്ച് നിങ്ങളുടെ ഡയറിയില്‍ അത് എഴുതി വെക്കില്ലേ. അകൌണ്ടിങ്ങിന്റെ ഭാഷയില്‍ അത് നിങ്ങളുടെ സുഹൃത്തിന് നിങ്ങളില്‍ നിന്നുള്ള ഒരു ബാധ്യതയാണ്. അതുകൊണ്ട് നിങ്ങളുടെ അകൌണ്ടിന്റെ ബാലന്‍സ്, നിങ്ങള്‍ക്ക് വേണ്ടി ബാങ്ക് കൈവശം വെച്ചിരിക്കുന്ന പണത്തെ അല്ല പ്രതിനിധാനം ചെയ്യുന്നത്. ഭാവിയിലെ ഏതെങ്കിലും ഒരു സമയത്ത് ആ പണം നിങ്ങള്‍ക്ക് തിരിച്ച് തരാനുള്ള നിയമപരമായ കടപ്പാട്(obligation) – അല്ലെങ്കില്‍ ബാധ്യത – അവര്‍ക്കുണ്ട് എന്നാണ് അത് കാണിക്കുന്നത്. നിങ്ങള്‍ ചോദിക്കുമ്പോള്‍ അവരുടെ കൈവശം പണമുണ്ടോ എന്നത് വേറെ പ്രശ്നമാണ്. അതിനെക്കുറിച്ച് പിന്നീട് പറയാം.

പൊതുജനങ്ങള്‍ക്ക് ബാങ്കിങ്ങിനെക്കുറിച്ചുള്ള ധാരാണ 2: ഇടനിലക്കാരന്‍

ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ബ്രിട്ടണിലെ മറ്റേ മൂന്നില്‍ രണ്ട് ആളുകള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ധാരണയുണ്ട്. നിക്ഷേപകരില്‍ നിന്ന് പണം ബാങ്ക് ശേഖരിച്ച് കടം വാങ്ങുന്നവര്‍ക്ക് കടം കൊടുക്കുന്നു എന്ന് ഈ ആളുകള്‍ കരുതുന്നു. ഈ രീതിയെക്കുറിച്ച് നിങ്ങള്‍ക്ക് ഭയമുണ്ടോ എന്ന്, ഞങ്ങള്‍ മുമ്പ് പറഞ്ഞ Cobden Centre അഭിപ്രായവോട്ടെടുപ്പ് (poll) ആളുകളോട് ചോദിച്ചു. പലിശ കിട്ടുന്നടത്തോളവും ബാങ്ക് കൂടുതല്‍ reckless ആകാതിരുന്നാലും തങ്ങളിത് പ്രശ്നമായി കണക്കാക്കുന്നില്ല എന്നാണ് ഏകദേശം 61% ആളുകളും ആഭിപ്രായപ്പെട്ടു.

ബാങ്ക് എന്നാല്‍ മിച്ച പണം കൈവശമുള്ള ആളുകളും പണം കടം വാങ്ങുന്ന ആളുകളും തമ്മിലുള്ള ഒരു ഇടനിലക്കാരന്‍ എന്ന ആശയം വളരെ സാധാരണമായ ഒന്നാണ്. ഈ ആശയത്തില്‍
പണം മിച്ചം വെക്കാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാര്‍, സമ്പന്ന വ്യക്തികള്‍ തുടങ്ങിയ ആളുകളില്‍ നിന്ന് ബാങ്ക് പണം കടം വാങ്ങുന്നു. പിന്നീട് അവര്‍ ആ പണം കടം വാങ്ങാന്‍ ആഗ്രഹിക്കുന്ന വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബം, വളരാന്‍ ആഗ്രഹിക്കുന്ന ചെറിയ വ്യവസായം പോലുള്ളവര്‍ക്ക് കടം കൊടുക്കുന്നു. ഈ പ്രവര്‍ത്തിയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കൊടുക്കുന്ന പലിശയേക്കാള്‍ അല്‍പ്പം കൂടിയ പലിശ കടം വാങ്ങിയവരില്‍ നിന്ന് ഈടാക്കുന്നതിനാല്‍ ബാങ്കിന് കുറച്ച് പണം കിട്ടുന്നു. പലിശ നിരക്കിലെ ഈ വ്യത്യാസമാണ് ബാങ്കിന്റെ ലാഭം. ഈ മോഡല്‍ പ്രകാരം ഒരു പ്രത്യേക സമയത്ത് പണം കൈവശമില്ലാത്തവര്‍ക്ക് പണം ആവശ്യമില്ലാത്ത ആളുകളില്‍ നിന്ന് പണം വാങ്ങി അത് ആവശ്യമുള്ളവര്‍ക്ക് എത്തിച്ച് കൊടുത്ത് ബാങ്ക് ഒരു സേവനം നടത്തുകയാണ്. ഇത് പ്രകാരം ആര്‍ക്കും പണം സൂക്ഷിച്ച് വെക്കാന്‍ ആഗ്രഹമില്ലെങ്കില്‍ ആര്‍ക്കും കടം വാങ്ങാന്‍ കഴിയില്ല. നിക്ഷേപം നടത്താന്‍ ആരും ബാങ്കിലെത്തിയില്ലെങ്കില്‍ ബാങ്കിന് ഒരിക്കലും വായ്പ കൊടുക്കാനാവില്ല. അതുപോലെ ഇത് പ്രകാരം ബാങ്ക് വേഗം വായ്പകളൊക്കെ കൊടുത്താല്‍ അവര്‍ക്ക് പിന്നീട് കൊടുക്കാന്‍ പണം ഇല്ലാതെ വരും. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ reckless കടം കൊടുക്കാല്‍ അത് കുറച്ച് സമയത്തേക്ക് മാത്രമേ നില്‍ക്കൂ. പിന്നീട് അത് നിര്‍ത്തേണ്ടതായി വരും കാരണം തുടര്‍ന്നും കടം കൊടുക്കാന്‍ നിക്ഷേപകരുടെ പണം തീര്‍ന്നു പോയിട്ടുണ്ടാവും. അതുകൊണ്ട് നാം പണം നിക്ഷേപിക്കുന്നത് രാജ്യത്തിന് നല്ലത് എന്നാണ് ഇതിന്റെ അര്‍ത്ഥം. കാരണം അത് ബിസിനസുകള്‍ക്ക് വളരാനാവശ്യമായ പണം ലഭ്യമാക്കും. അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യമുള്ള ഒരു സമ്പദ്‌വ്യവസ്ഥ നല്‍കും. ഈ രീതിയിലാണ് ധാരാളം സാമ്പത്തിക ശാസ്ത്രജ്ഞരും ചിന്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍, നമുക്ക് എത്രമാത്രം സഞ്ചിതധനമുണ്ടോ (savings) അത്രമാത്രമേ സമ്പദ്‌വ്യവസ്ഥക്ക് നിക്ഷേപം നടത്താനാവൂ എന്നാണ് ധാരാളം സര്‍വ്വകലാശാലകളിലെ സാമ്പത്തികശാസ്ത്ര പാഠ്യപദ്ധതികളും ഇപ്പോഴും പഠിപ്പിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. അത് നാം ഉടന്‍ തന്നെ കാണും. പണം എവിടെ നിന്ന് വരുന്നു എന്ന് നാം ഇതുവരെ സംസാരിച്ചില്ല. മിക്ക ആളുകളും കരുതുന്നത് പണം സര്‍ക്കാരില്‍ അല്ലെങ്കില്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നാണ് വരുന്നത് എന്നാണ്. പോരാത്തതിന് പത്തു രൂപ, നൂറു രൂപ തുടങ്ങി എല്ലാ നോട്ടിലും അതാണ് എഴുതിയിരിക്കുന്നത്.

— സ്രോതസ്സ് positivemoney.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )