നിക്ഷേപകര്‍ക്കും കടംവാങ്ങുന്നവര്‍ക്കും ഇടക്ക് നില്‍ക്കുന്ന ഇടനിലക്കാരല്ല ബാങ്കുകള്‍ എന്ന് നമുക്ക് അറിയാം. എങ്കില്‍ പിന്നെ എന്തിനാണ് ബാങ്കുകള്‍ സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്?
ഒരു ബാങ്ക് വായ്പ നല്‍കുമ്പോള്‍, വായ്പയെടുത്തവന്റെ പേരില്‍ വായ്പതുകയുടെ അത്ര മൂല്യം ബാങ്ക് അടച്ചോളാം എന്ന് വായ്പ എടുക്കുന്നവന്റെ വാഗ്ദാനത്തെ വിപുലീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ സ്ഥിതി എന്തുതന്നെ ആയിരുന്നാലും ഈ വാഗ്ദാനം ബാങ്കിന് നടത്താനാവും. എന്നാല്‍ ആ വാഗ്ദാനം താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:
വായ്പ എടുത്തവന് ബാങ്കിന്റെ വാഗ്ദാനം സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ പണം കൊടുക്കാനാവൂ. അതായത് ഇപ്പോള്‍ തന്നെ അകൌണ്ടുള്ള ആളുകള്‍ക്കോ, അകൌണ്ട് തുറക്കാന്‍ തയ്യാറായവര്‍ക്കോ മാത്രം. എന്നാല്‍ ബാങ്കിന് വേണ്ടത്ര പണമോ മറ്റ് ആസ്തികളോ, അതായത് central bank reserves, ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് മറ്റ് ബാങ്കുകളെ കൊണ്ട് വായ്പ എടുത്തവന്‍ ആഗ്രഹിക്കുന്ന ആളുകളുടെ അകൌണ്ടിലേക്ക് പണം അടക്കാനാകും. അതുപോലെ ബാങ്ക് അകൊണ്ട് ഇല്ലാത്തവര്‍ക്കും നേരിട്ട് പണം കൊടുക്കാനാവും.
ഒരേയൊരു ബാങ്കേ പ്രവര്‍ത്തിക്കുന്നുള്ളു എങ്കില്‍ എല്ലാവരും അവിടെ അകൌണ്ട് എടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുവഴി ബാങ്കിന്റെ ബുക്കുകള്‍ വഴി എല്ലാവരും തമ്മിലുള്ള ഇടപാടുകള്‍ നടത്താനാവും. ഒരിക്കലും ബാങ്കിന് ആര്‍ക്കും പണം കൊടുക്കേണ്ടിവരില്ല. അതിനാല്‍ വായ്പ എടുക്കാന്‍ വരുന്നവരോട് ബാങ്കിന് എന്ത് വാഗ്ദാനവും (നിയന്ത്രണ പരിധികള്‍ മാറ്റിവെച്ചാല്‍) ഇതിനാല്‍ നടത്താനാവും. കാരണം അതെല്ലാം പണം കൊടുക്കുന്നവരുടേയും അത് വാങ്ങുന്നവരുടേയും അകൌണ്ട് ബാലന്‍സിലെ ലളിതമായ മാറ്റങ്ങള്‍ വഴി ചെയ്യാനാവും.
മറ്റു ബാങ്കുകളും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അതായത് ബാങ്കിന്റെ സ്വന്തം ഉപഭോക്താവ് മറ്റൊരു ബാങ്കിന്റെ ഉപഭോക്താവിന് പണം കൊടുക്കേണ്ടി വന്നാല്‍, ഇത്തരത്തിലുള്ള ഇടപാടുകള്‍ settle ചെയ്യാനായി ബാങ്കുള്‍ reserves ഉപയോഗിക്കുന്നു. അതേ സമയം പണം അടക്കലും reserves ഉം ആ ബാങ്കുകളിലേക്കും അവരുടെ ഉപഭോക്താക്കളിലേക്കും ഒഴുകും. [അതുപോലെ തിരിച്ചും ഇടപാടികളുണ്ടാവും.] അങ്ങനെ reserves ന്റെ മൊത്തം ഒഴുക്ക് നോക്കുമ്പോള്‍ മൊത്തം reserves ന്റെ ഒഴുക്ക് മൊത്തം പണം അടച്ചതിന്റെ ഒഴുക്കിനേക്കാള്‍ കുറവായിരിക്കും. ആളുകള്‍ക്ക് ബാങ്ക് അകൊണ്ടുകളില്ലായിരുന്നെങ്കില്‍ ഈ തുക പണമായി തന്നെ കൊടുക്കേണ്ടി വന്നേനെ.
തത്വത്തില്‍ എല്ലാവര്‍ക്കും ബാങ്കുകളില്‍ അകൌണ്ടുകളുണ്ടെങ്കില്‍ ബാങ്കുകള്‍ തമ്മിലുള്ള മൊത്തം പണമിടപാട് കണക്കാക്കിയാല്‍ അത് പരസ്പരം ഇല്ലാതാക്കി പൂജ്യമായി മാറും. എന്നാല്‍ പ്രായോഗികമായി net payments, net receipts കാര്യത്തില്‍ ബാങ്കുകള്‍ ദൈനംദിന ചാഞ്ചാട്ടങ്ങള്‍ അനുഭവിക്കുന്നുണ്ട്. ആ ചാഞ്ചാട്ടങ്ങള്‍ വളരെ വലുതുമാകാം. ഒരു ദിവസം ഒരു ബാങ്കിലെ എല്ലാ ഉപഭോക്താക്കളും തങ്ങളുടെ അകൌണ്ട് ബാലന്‍സ് മറ്റൊരു ബാങ്കിലെ ഉപഭോക്താക്കളിലേക്ക് മാറ്റുകയും തിരികെ അതുപോലെ പണം ആദ്യ ബാങ്കിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും മോശം അവസ്ഥ. ഒരു ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ വായ്പകള്‍ വിപുലീകരിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കും. അങ്ങനെ മുമ്പ് പറഞ്ഞതുപോലുള്ള അത്യാഹിത സംഭവങ്ങള്‍ കുറയാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ തങ്ങളുടെ അകൌണ്ട് ബാലന്‍സിന്റെ ഒരു ഭാഗം സഞ്ചിതനിധി(savings)യായി മാറ്റിവെക്കാനും residue ല്‍ നിന്ന് മാത്രം പണമടക്കലും ഉപഭോക്താക്കളെ പ്രേരിപ്പിച്ചാല്‍ ഈ അത്യാഹിതങ്ങളുടെ സംഭാവ്യത കുറക്കാനാവും.
അതുകൊണ്ടാണ് ബാങ്കുകള്‍ current account ഉം savings account ഉം ജനങ്ങള്‍ക്ക് നല്‍കുന്നത്. പണം ഉപയോഗിക്കാതെ പണമടക്കല്‍ ബുക്കിലെ എഴുത്തുകൊണ്ട് settle ചെയ്യാന്‍ current account സഹായിക്കുന്നു. payments settlement net balances ലെ ദൈനം ദിന വ്യതിയാനങ്ങള്‍ കുറക്കാന്‍ savings account സഹായിക്കുന്നു.
— സ്രോതസ്സ് positivemoney.org By Luuk de Waal Malefijt