pH എന്നത് അമ്ലതയുടേയോ ക്ഷാരതയുടേയോ അളവാണ്. കാലാവസ്ഥ മണ്ണിന്റെ രാസഘടനയെ ബാധിക്കുന്നതായി കുറേ വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ക്കറിയാം. വരണ്ട കാലാവസ്ഥയില്‍ മണ്ണ് ക്ഷാരതയുള്ളതാവും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അത് അമ്ല സ്വഭാവവും കാണിക്കും. ലോകത്ത് മനുഷ്യന്‍ കൃഷിക്കായി ആശ്രയിക്കുന്ന പ്രദേശങ്ങള്‍ വരണ്ടതിനും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയുടെ ഇടയില്‍ നില്‍ക്കുന്നു. മണ്ണിന്റെ pH കാലാവസ്ഥയുമായി ശക്തമായി ബന്ധിപ്പെട്ടിരിക്കുന്നു. UC Santa Barbara ലെ ഗവേഷകര്‍ നടത്തിയ പഠനപ്രകാരം ഇതിനുണ്ടാകുന്ന മാറ്റം പെട്ടെന്നാകും. Nature മാസികയില്‍ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
— സ്രോതസ്സ് news.ucsb.edu