ഉബര്‍ ജോലിക്കാര്‍ സ്ഥിരമായി “ഉന്നത രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, ജോലിക്കാരുടെ വ്യക്തിപരമായ പരിചക്കാര്‍, മുമ്പത്തെ ആണ്‍-പെണ്‍ സുഹൃത്തുക്കള്‍, മുമ്പത്തെ പങ്കാളികള്‍” പോലുള്ളവരെ കമ്പനിയുടെ “God view” ഉപയോഗിച്ച് ചാരണപ്പണി നടത്തി. കമ്പനിയുടെ മുമ്പത്തെ അന്വേഷകനായ Samuel Ward Spangenberg നല്‍കിയ തെളിവിലാണ് അത് പുറത്തുവന്നത്. എന്തിന് Beyoncé യുടെ അകൌണ്ട് പോലും നിരീക്ഷിക്കപ്പെട്ടു എന്ന് അന്വേഷകന്‍ പറയുന്നു.
ഉപയോക്താക്കളുടെ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യാപിപ്പിക്കും എന്ന കമ്പനിയുടെ പ്രഖ്യാപനം വന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഈ വിവരം പുറത്ത് വന്നത്. പുതിയ രീതി പ്രകാരം ഉപഭോക്താക്കളുടെ സ്ഥാന വിവരങ്ങള്‍ അവര്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് ശേഷം 5 മിനിട്ട് വരെ ശേഖരിക്കുന്നതാണ് പുതിയ പരിപാടി.
— സ്രോതസ്സ് theguardian.com