അമേരിക്കയിലെ ഏറ്റവും വലിയ പൊതു വൈദ്യുതി വാഹന വേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ശൃംഘലയായ EVgo ആദ്യത്തെ 350 kW ന്റെ പൊതു ചാര്‍ജ്ജിങ് സ്റ്റേഷന്‍ Californiaയിലെ Bakerല്‍ തുടങ്ങി. ഇപ്പോഴുള്ള ഏത് വേഗ ചാര്‍ജ്ജിങ് സ്റ്റേഷനേക്കാള്‍ 7 മടങ്ങ് വേഗം ഇത് ചാര്‍ജ്ജ് ചെയ്യും. പ്രോജക്റ്റ് 2017 ജൂണോടെ പൂര്‍ത്തിയാകും. ചാര്‍ജ്ജറെ സഹായിക്കാനായി സോളാര്‍ പാനലുകളുടെ ഒരു കൂട്ടവും കൂടിയുണ്ട്. CCS, CHAdeMO സംവിധാനങ്ങളുമായി ഒത്ത് പോകുന്നതാണ് ഈ അതിശക്ത ചാര്‍ജ്ജറുകള്‍.
— സ്രോതസ്സ് greencarcongress.com