പൊതുരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ സ്പെയിനിലെ 40 ല്‍ അധികം നഗകങ്ങളിലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും സമരം ചെയ്തു. “executive orders മുഖാന്തരം സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ മാറ്റം വരുത്താന്‍ പിന്‍വാതിലിലൂടെ നടത്തുന്ന നിരന്തരമയ ആക്രമണത്തെ ചെറുക്കുവാനും, വിദ്യാഭ്യാസ സമൂഹത്തിന്റെ പങ്കാളിത്തത്തെ പരിഹസിക്കുന്ന, വിശേഷഭാഗ്യം ഇല്ലാത്ത കുടുംബങ്ങളെ പിന്തള്ളുന്ന മാതൃക രൂപീകരിക്കുന്നതിനെ തടയാനും,” ആണ് സമരം നടത്തുന്നതെന്ന് സമരക്കാര്‍ പത്രപ്രസ്ഥാവനയില്‍ പറയുന്നു. Mario Rajoyയുടെ യാഥാസ്ഥിതിക സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ ഈ വര്‍ഷം രണ്ടാമതാണ് ഇത്തരം ഒരു സമരം നടക്കുന്നത്.
— സ്രോതസ്സ് telesurtv.net