ഈ വര്‍ഷം സൌദി അറേബ്യ 153 പേരെ വധശിക്ഷക്ക് വിധേയരാക്കി. കഴിഞ്ഞ വര്‍ഷം 158 പേരെ അവര്‍ കൊന്നിരുന്നു എന്ന മനുഷ്യാവകാശ സംഘടനയായ Reprieve പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന 47 പേരുടെ കൂട്ട വധശിക്ഷയില്‍ കുറഞ്ഞത് 4 പേരെങ്കിലും കുട്ടികളായിരുന്നു. അതിലൊരാളായ Ali al-Ribh യെ അറസ്റ്റ് ചെയ്തത് സ്കൂളില്‍ വെച്ചായിരുന്നു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതുമായ ബന്ധപ്പെട്ട കുറ്റത്തിന് പീഡിപ്പിച്ച് കള്ള ‘കുറ്റസമ്മതം’ വാങ്ങിയാണ് വധശിക്ഷ നടത്തിയത്.
— സ്രോതസ്സ് reprieve.org.uk
‘ജനാധപത്യ’ പ്രചാരകരായ അമേരിക്കയുടെ ഏറ്റവും അടുത്ത അനുയായി.