Alphabet Inc. ന്റെ Google ബര്‍മുഡയിലെ ഒരു കള്ള കമ്പനിയിലേക്ക്(shell company) $1550 കോടി ഡോളര്‍ മാറ്റി 2015 ലെ നികുതിയില്‍ നിന്ന് $360 കോടി ഡോളര്‍ ഒഴുവാക്കി എന്ന് നെതര്‍ലാന്‍ഡ്സില്‍ ഫയല് ചെയ്ത വിവരങ്ങളില്‍ നിന്ന് പുറത്തുവന്നു. ഡച്ച് ശാഖയായ Google Netherlands Holdings BV വഴി നീക്കി Bermudaയിലെത്തിച്ച തുക 2014 അവര്‍ അങ്ങനെ ചെയ്ത തുകയേക്കാള്‍ 40% അധികമാണ്. ഡിസംബര്‍ 12 ന് Dutch Chamber of Commerce ല്‍ ഫയല്‍ ചെയ്ത രേഖകളിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ഈ ഫയലിങ്ങിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഡച്ച് പത്രമായ Het Financieele Dagblad ആണ്.
— സ്രോതസ്സ് bloomberg.com
ഇത് ഗൂഗിളിനെ തലയില്‍വെച്ചോണ്ട് നടക്കുന്നവര്‍ക്ക് അയച്ചുകൊടുക്കുക