2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു

അമേരിക്കയില്‍ പോലീസ് 2016 ല്‍ കറഞ്ഞത് 1,152 പേരെയെങ്കിലും കൊന്നിട്ടുണ്ടെന്ന് killedbypolice.net എന്ന പരിശോധന സൈറ്റ് പറയുന്നു. 2015 ലെ സംഖ്യയായ 1,208 നെക്കാള്‍ അല്‍പ്പം കുറവാണിത്. എങ്കിലും പ്രതിദിനം മൂന്ന് പേരെന്ന തോതില്‍ പോലീസ് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്.

മറ്റ് സമ്പന്ന രാജ്യങ്ങളില്‍ പോലീസ് കൊല്ലുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ് അമേരിക്കയിലെ പോലീസ് കൊലപാതകങ്ങള്‍. ഉദാഹരണത്തിന് 2015 ല്‍ ജര്‍മ്മന്‍ പോലീസ് കൊന്നതിനേക്കാള്‍ 100 മടങ്ങ് ആളുകളെയാണ് അമേരിക്കയിലെ പോലീസ് കൊന്നത്. ജര്‍മ്മനിയുടെ ജനസംഖ്യയുടെ നാല് മടങ്ങേ അമേരിക്കയിലുള്ളു. അതേ സമയം 2014 ല്‍ ബ്രിട്ടണില്‍ 14 പേര്‍ മാത്രമാണ് പോലീസിന്റെ കൈകളാല്‍ കൊലചെയ്യപ്പെട്ടത്.

— സ്രോതസ്സ് wsws.org

ഒരു അഭിപ്രായം ഇടൂ