കൂടുതല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നത് കറുത്ത സ്ത്രീകള്‍ ആണെന്ന് മാത്രമല്ല അവരാണ് ആ വസ്തുക്കളിലെ വിഷത്തോട് കൂടുതല്‍ സമ്പര്‍ക്കത്തിലുമിരിക്കുന്നത്.
അമേരിക്കയിലെ മറ്റേത് വംശങ്ങളേക്കാളും കൂടുതല്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കളും വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് കറുത്ത സ്ത്രീകളാണ്. രാജ്യത്തെ ജനസംഖ്യയുടെ 7% മേ വരുന്നുള്ളുവെങ്കിലും അമേരിക്കയിലെ $4200 കോടി ഡോളര്‍ സൌന്ദര്യവര്‍ദ്ധകവസ്തു കമ്പോളത്തിന്റെ 22% കറുത്ത സ്ത്രീകളുടേതാണ്. (കറുത്തവരുടെ മൊത്തം ജനംസംഖ്യ 13.3% ആണ്.)
കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൌന്ദര്യവര്‍ദ്ധകവസ്തുക്കളിലും, മുടി പരിപാലന ഉല്‍പ്പന്നങ്ങളിലും മറ്റ് വംശക്കാരെ അപേക്ഷിച്ച് കൂടുതല്‍ വിഷാംശം അടങ്ങിയ ഘടകങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് Environmental Working Group (EWG) പറയുന്നതന്നു. അതായത് കറുത്ത സ്ത്രീകള്‍ അനുപാതമില്ലാതെ ഉയര്‍ന്ന തോതിലുള്ള രാസവസ്തു സമ്പര്‍ക്കം അനുഭവിക്കുന്നു
“കറുത്ത സ്ത്രീകള്‍ക്ക് വേണ്ടി പരസ്യപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളുടെ നാലിലൊന്നില്‍ കുറവിന് മാത്രമേ അപകടകരമായ ഘടകങ്ങള്‍ കുറവായിട്ടുള്ളു. പൊതുജനത്തിനായുള്ളതിന്റെ കാര്യത്തില്‍ അത് 40% ആണ്.” EWG പറയുന്നു.
— സ്രോതസ്സ് treehugger.com