രാജ്യത്തെ ഏറ്റവും വലിയ വിഭവ പ്രോജക്റ്റായ Exxon-Mobil Liquefied Natural Gas (LNG) ക്കടുത്ത് നടക്കുന്ന “അക്രമം” അവസാനിപ്പിക്കാന്‍ സൈന്യത്തെ നിയോഗിക്കുന്നു എന്ന് പാപ്വാ ന്യൂ ഗിനിയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Hela Province ലേക്കാണ് സൈന്യത്തെ അയക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി ആദിവാസിവംശങ്ങളുടെ സംഘര്‍ഷ ഫലമായി ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചിരുന്നു. ExxonMobil ന്റെ പ്രവര്‍ത്തനത്തിന്റെ സുരക്ഷിതത്വം അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടതാണ്. 2010 നവംബറില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ ഹിലറി ക്ലിന്റണ്‍ പാപ്വാ ന്യൂ ഗിനി സന്ദര്‍ശിക്കുകയും ExxonMobil ന്റെ പ്രോജക്റ്റിന് ധനസഹായം US Export-Import Bank നല്‍കുമെന്നും പറഞ്ഞിരുന്നു.
— സ്രോതസ്സ് wsws.org