വടക്കെ ഇംഗ്ലണ്ടിലെ Blackpool നിവാസിയായ അമ്മുമ്മയാണ് Tina Rotheryയെ വലിയ ഒരു ജനക്കൂട്ടം Preston കോടതിക്ക് മുമ്പില്‍ ഡിസംബര്‍ 9 ന് വളഞ്ഞു. അന്നാണ് അവരെ സ്വതന്ത്രയാക്കുന്നു എന്ന വിധി പുറത്തുവന്നത്. British Isles ന്റെ എല്ലാ കോണില്‍ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ കോടതിക്ക് മുമ്പാകെ ഒത്തുകൂടി ദിവസം മുഴുവന്‍ കാത്ത് നിന്ന് ആ വിധി കേട്ടു.
2014 ല്‍ Rotheryയുടെ സ്ഥലത്ത് പ്രകൃതിവാതക പിളര്‍ക്കല്‍(frack) ഖനനം നടത്താന്‍ Cuadrilla നടത്തിയ ശ്രമത്തിനെതിരെ Rothery സമാധാനപരമായ പ്രതിഷേധം നടത്തിയിരുന്നു. ആ കേസില്‍ അവരെ ജയില്‍ ശിക്ഷ ഭീഷണി നേരിട്ടിരുന്നു. ആ സമയത്ത് പിളര്‍ക്കല്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ The Nanas മൂന്നാഴ്ചത്തെ കൈയ്യേറ്റ സമരം കമ്പനിയുടെ സൈറ്റില്‍ നടത്തി.
— സ്രോതസ്സ് occupy.com