വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങള്‍ നടത്തിവരുന്ന പ്രതിഷേധത്തിന് ശേഷം സ്പെയിനിലെ കമ്പനിയായ Ecoener-Hidralia ഗ്വാട്ടിമാലയിലെ Cambalan നദിയില്‍ തുടങ്ങിയ ജല വൈദ്യുത പദ്ധതി ഉപേക്ഷിച്ചു. പത്രപ്രസ്ഥാവനയിലാണ് കമ്പനി ഈ വിവരം പുറത്ത് പറഞ്ഞത്. San Juan de Barillas ആദിവാസി മേഖലയിലെ പണി കമ്പനി മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുറച്ചിട്ടുണ്ട്. അതുപോലെ പ്രൊജക്റ്റിനെതിരായ സമരം നടത്തുന്ന സാമൂഹ്യ നേതാക്കള്‍ക്കെതിരായ കേസുകളും ഉപേക്ഷിച്ചു. എന്നിരുന്നാലും പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ല. “പ്രോജക്റ്റ് തദ്ദേശവാസികളുടെ വേണ്ടത്ര പിന്‍തുണ നേടിയിട്ടില്ല,” എന്ന് പ്രസ്ഥാവനയില്‍ കമ്പനി പറയുന്നുണ്ട്.
— സ്രോതസ്സ് thedawn-news.org