മൂന്നാമത്തെ പ്രാവശ്യവും മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റായി ഡാനിയല്‍ ഒര്‍ട്ടേഗ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ Rosario Murillo യെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഒര്‍ട്ടേഗക്ക് നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 72.5% വോട്ടുകള്‍ കിട്ടി. രണ്ടാം സ്ഥാനക്കാരന് 14.2% വോട്ടേ കിട്ടിയുള്ളു.
എല്ലാ ജൂലൈ 19 നും നിക്കരാഗ്വക്കാര്‍ Revolution Square ല്‍ ഒത്ത് ചേര്‍ന്ന് സിന്‍ഡിനിസ്റ്റാ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്നു. ആ വിപ്ലവമാണ് അമേരിക്കയുടെ പിന്‍തുണയുള്ള Somoza ഏകാധിപത്യത്തിന് 1979 ല്‍ അന്ത്യം കുറിച്ചത്.
— സ്രോതസ്സ് telesurtv.net