20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണ് ചെ ഗുവേരയുടെ ചിത്രം. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടേയും പുരോഗതിയുടേയും പര്യായമായും അദ്ദേഹത്തിന്റെ ചിത്രത്തെ കണക്കാക്കപ്പെടുന്നു. എന്നാല്‍ വിപ്ലവകാരിയായി മാറിയ അര്‍ജന്റീനക്കാരനായ ഈ ഡോക്റ്ററുടെ ചിത്രം ഇപ്പോള്‍ ജര്‍മ്മനിയിലെ ഏറ്റവും ശക്തമായ തീവൃവലത് പക്ഷ സംഘം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റെടുത്തിരിക്കുകയാണ്. Alternative Für Deutschland(ജര്‍മ്മനിക്ക് വേണ്ടിയുള്ള ബദല്‍) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ താളുകളില്‍ ആണ് ചെയുടെ പ്രസിദ്ധമായ ചിത്രം പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തൊപ്പിയിലെ കമ്യൂണിസ്റ്റ് നക്ഷത്രത്തെ അവര്‍ നീക്കം ചെയ്ത് അവരുടെ സ്വന്തം ലോഗോ കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് telesurtv.net
നമ്മുടെ നാട്ടിലും ഫാസിസ്റ്റുകള്‍ ചെയെ അനുകൂലിച്ച് പ്രസ്ഥാവനകളിറക്കിയത് യാദൃശ്ഛികമാണെന്ന് കരുതാനാവില്ല.