ജപ്പാന്റെ ഏറ്റവും വലിയ പവിഴപ്പുറ്റ് വെളുപ്പിക്കലാല്‍ നശിച്ചു

ജപ്പാന്റെ നാലില്‍ മൂന്ന് പവിഴപ്പുറ്റുകളും ചത്തു. ആഗോളതപനം കാരണമായി സമുദ്ര താപനില വര്‍ദ്ധിക്കുന്നതിനാലാണ് ഈ നാശമുണ്ടാകുന്നത്. ഒകിനാവയിലെ Sekisei lagoon ലെ 70% പവിഴപ്പുറ്റുകളും വെളുപ്പിക്കല്‍(bleaching) എന്ന് അറിയപ്പെടുന്ന സ്വഭാവം കാരണം ചത്തു എന്ന് ജപ്പാന്റെ പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അസാധാരണമായി ചൂടുകൂടിയ വെള്ളം പവിഴപ്പുറ്റുകളുടെ കോശജാലങ്ങളില്‍ വളരുന്ന ആല്‍ഗകളെ പുറത്തേക്ക് നീക്കുന്നതിന്റെ ഫലമായി പവിഴപ്പുറ്റ് പൂര്‍ണ്ണമായും വെളുത്ത നിറത്തിലെത്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിന്റെ താപനില വേഗം സാധാരണ നിലയിലെത്തിയില്ലെങ്കില്‍ പവിഴപ്പുറ്റുകള്‍ പോഷകങ്ങള്‍ കിട്ടാതെ ചത്തുപോകുന്നു.

— സ്രോതസ്സ് climatecentral.org

ഒരു അഭിപ്രായം ഇടൂ