കൊളംബിയയില്‍ രണ്ട് മനുഷ്യാവകാശ സംരക്ഷകരായ Emilsen Manyoma ഉം അവരുടെ ഭര്‍ത്താവായ Joe Javier Rodallega ഉം കൊല്ലപ്പെട്ടു. Bajo Calima യുടെ മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു Manyoma. ആ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെ രേഖപ്പെടുത്തുകയായിരുന്നു അവര്‍. സൈനിക നിയന്ത്രണത്തിലുള്ള ആ പ്രദേശത്ത് 2005 ആണ് അവര്‍ സംഘടന തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ക്കും ഭര്‍ത്താവിനുമെതിരെ വധഭീഷണികള്‍ വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊളംബിയയില്‍ വേറെ മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരേയും കൊന്നിരുന്നു.

— സ്രോതസ്സ് democracynow.org