മാറുന്ന ഭൂമി മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും കൂടിയ താപനില 2016 ല്‍ രേഖപ്പെടുത്തി എന്നതാണ് ആ കാര്യം. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ താപനിലയെ ഭേദിച്ചാണ് 2016 ല്‍ റിക്കോഡ് താപനിലയുണ്ടായത്. അത് 2014 ല്‍ രേഖപ്പെടുത്തിയ അതുവരെയുള്ള ഏറ്റവും കൂടിയ താപനില റിക്കോഡിനെ മറികടന്നതായിരുന്നു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സ്ഥിരമായി താപനിലാ റിക്കോഡുകള്‍ പൊളിച്ചെഴുതുകയാണ് ഭൂമി.
— സ്രോതസ്സ് nytimes.com