വൈറസുകള്‍ക്കും ആശയവിനിമയ സംവിധാനങ്ങളുണ്ട്

കോശങ്ങളെ കൊല്ലണോ അതോ കടന്നുകയറണോ എന്ന് തീരുമാനിക്കാനായി വൈറസുകള്‍ തങ്ങളുടെ മുന്‍ഗാമികള്‍ നല്‍കുന്ന രാസ സിഗ്നലുകളെ ഉപയോഗിക്കുന്നു. Bacillus ബാക്റ്റീരിയയെ ആക്രമിക്കുന്ന വൈറസുകളിലാണ് ആദ്യമായി ഇത്തരത്തിലുള്ള ഒരു ആശയവിനിമയ സംവിധാനം ആദ്യമായി കണ്ടെത്തിയത്. മിക്ക വൈറസുകള്‍ക്കും ഒരു തന്‍മാത്ര ഭാഷ ഉപയോഗിച്ച് സംസാരിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. നമ്മേ ആക്രമിക്കുന്ന വൈറസുകള്‍ക്ക് കൂടി. അങ്ങനെയാണെങ്കില്‍ വൈറസ് ആക്രമണത്തെ തകര്‍ക്കാനായി പുതിയ ഒരു വഴികൂടിയാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്. Bacillus ബാക്റ്റീരിയയെ ആക്രമിക്കുന്ന phi3T എന്ന വൈറസ് മറ്റ് അതേ വൈറസുകളുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന രാസവസ്തു നിര്‍മ്മിക്കുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

— സ്രോതസ്സ് scientificamerican.com

ഒരു അഭിപ്രായം ഇടൂ