ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി

മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു.

— സ്രോതസ്സ് telesurtv.net

ഒരു അഭിപ്രായം ഇടൂ