യൂറോപ്പിലെ കൃഷിയെ അപകടകരമായ പുതിയ ഗോതമ്പ് രോഗം ഭീഷണിപ്പെടുത്തുന്നു

കഴിഞ്ഞ വര്‍ഷം സിസിലിയിലെ ഗോതമ്പ് കൃഷിയെ ഒരു പുതിയ അസാധാരണമായ ഫംഗസ് ആക്രമിച്ചു. അതിന്റെ വിത്തുകള്‍ പടര്‍ന്ന് ഈ വര്‍ഷം ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദന പ്രദേശമായ യൂറോപ്പിലെ വിളവെടുപ്പിനെ ബാധിച്ചിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം stem rust പതിനായിരക്കണക്കിന് ഹെക്റ്റര്‍ സ്ഥലത്തെ വിളയാണ് സിസിലിയില്‍ നശിപ്പിച്ചത്. GRRC നടത്തിയ പരീക്ഷണ ശാലയില്‍ നടത്തിയ പഠനത്തില്‍ ഈ രോഗാണു ഡസന്‍കണക്കിന് ഗോതമ്പ് തരങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തി. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളേയും ഇത് ബാധിക്കുന്നു.

മറ്റൊരു ഗോതമ്പ് രോഗമായ yellow rust ന്റെ പുതിയ രണ്ട് വിഭാഗങ്ങള്‍ ആദ്യമായി യൂറോപ്പിലും വടക്കെ ആഫ്രിക്കയിലും കിഴക്കെ ആഫ്രിക്കയിലും മദ്ധ്യ ഏഷ്യയിലും വലിയ പ്രദേശത്ത് ബാധിച്ചത് വലിയ ഭീഷണിയാണ്.

— സ്രോതസ്സ് nature.com By Shaoni Bhattacharya

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )