ആന്റി ഡിപ്രസന്റുകള്‍ പ്രവര്‍ത്തിക്കില്ല

Mayo Clinic പറയുന്നതനുസരിച്ച്, 13% അമേരിക്കക്കാര്‍ ആന്റി ഡിപ്രസന്റുകള്‍ ഉപയോഗിക്കുന്നു. അതായത് പത്തിലൊരാള്‍. 50 – 64 വയസ് പ്രായമായ സ്ത്രീകളില്‍ നാലിലൊന്ന് പേരും ഇത്തരം മരുന്നുകളുപയോഗിക്കുന്നു. ഏറ്റവും അധികം കുറുപ്പടിയില്‍ എഴുതുന്ന മരുന്നുകളില്‍ രണ്ടാം സ്ഥാനമാണ് ഇവക്ക്. ആന്റിബയോട്ടിക്കാണ് ഒന്നാമത്.

2008 ല്‍ Harvard Medical School ലെ Dr. Irving Kirsch ഉം സംഘവും Prozac, Effexor, Serzone, Paxil എന്നിവ ലൈസന്‍സിനായി FDA യില്‍ സമര്‍പ്പിച്ച 35 വിവിധ ആന്റി ഡിപ്രസന്റ് മരുന്ന് പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുനര്‍ വിശകലനം നടത്തി. Freedom of Information Act ഉപയോഗിച്ച് നേടിയ വിവരങ്ങള്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ മാത്രമല്ല, പ്രവര്‍ത്തിക്കാത്തവയുടേയും വിശദാംശങ്ങള്‍ നല്‍കി. ദൌര്‍ഭാഗ്യവശാല്‍ പ്രവര്‍ത്തിക്കാത്തവയാണ് അവയില്‍ കൂടുതലും.

ചെറിയതും, ഇടത്തരവുമായ depression ഉള്ളവരില്‍ ഈ മരുന്നുകള്‍ പ്ലാസിബോയ്ക്ക് അപ്പുറമുള്ള ഫലമൊന്നും തരുന്നില്ല എന്നാണ് അവരുടെ പഠനം പറയുന്നത്.

— സ്രോതസ്സ് scientificamerican.com

ഒരു അഭിപ്രായം ഇടൂ