ഫുകുഷിമ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്റ്ററിനകത്ത് ആണവവികിരണ നില ആറ് വര്‍ഷം മുമ്പ് ഉരുകിയൊലിക്കല്‍ നടന്നതിന് ശേഷം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മാര്‍ച്ച് 11, 2011 ന് ഒരു വലിയ ഭൂമികുലുക്കവും സുനാമിയും വടക്ക് കിഴക്കെ ജപ്പാനിലുണ്ടാവുകയും 20,000 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഫൂകുഷിമയിലെ ആണവവികിരണം കാരണം 160,000 പേര്‍ അവിടെ നിന്ന് ഓടിപ്പോയി. ചെര്‍ണോബിലിന് ശേഷം നടന്ന ഏറ്റവും മോശം ആണവദുരന്തമായിരുന്നു അത്. “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലാണ് രേഖപ്പെടുത്തുന്ന ആണവവികിരണ തോത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
— സ്രോതസ്സ് democracynow.org