Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില്‍ നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര്‍ Wells Fargo ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മേയര്‍ ആ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര്‍ 2018 ല്‍ കാലാവധി തീരാന്‍ പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു.
$1.3 trillion വരുന്ന Wells Fargo യുടെ വാര്‍ഷിക നിക്ഷേപ സഞ്ചയവുമായി തട്ടിച്ച് നോക്കുമ്പോള്‍ $300 കോടി ഡോളര്‍ എന്നത് ഒന്നുമല്ലെങ്കിലും നഗരസഭയുടെ തീരുമാനം ബാങ്കിന് ഒരു സന്ദേശം കൊടുക്കും.
— സ്രോതസ്സ് grist.org