ജനുവരി 20 ന് ഡോണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള ഭീമന്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ പണവും സേവനങ്ങളും സംഭാവനയായി നല്‍കി. 7 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിരോധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഇതേ കമ്പനികളും ഒപ്പുവെച്ചിരുന്നു. മൈക്രോസോഫ്റ്റ് US$250,000 ഡോളര്‍ 28 ഡിസംബറില്‍ Presidential Inauguration Committee ക്ക് നല്‍കിയതിന്റെ രേഖകളുണ്ട്.
— സ്രോതസ്സ് itwire.com