2016 ഡിസംബര്‍ 11 ന് ശേഷം Eindhoven, Helmond എന്നീ ഡച്ച് നഗരങ്ങളില്‍ ഒരൊറ്റ പൊതു ബസ്സുകളും ഡീസല്‍ ഉപയോഗിച്ച് ഓടുന്നില്ല. സത്യത്തില്‍ മൊത്തം 43 ബസ്സുകളും പൂര്‍ണ്ണമായും വൈദ്യുതി ഉപയോഗിച്ചാവും പ്രവര്‍ത്തിക്കുക. ഉദ്‌വമനമില്ലാത്ത പൊതു ഗതാതത്തിനായി ആണ് Transdev തങ്ങളുടെ വണ്ടികള്‍ ഡിസംബര്‍ 11 ന് ശേഷം ഓടിക്കുന്നത്. ഈ ബസുകളെ അരമണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാനാവും. ഡീസല്‍ ഗാരേജായിരുന്ന Eindhoven ബസ് സ്റ്റാന്റിനെ അവര്‍ 43 ചാര്‍ജ്ജിങ് പോയന്റുള്ള ഒരു ചാര്‍ജ്ജിങ് ഗ്യാരേജായി മാറ്റിയിരിക്കുകയാണ്.

— സ്രോതസ്സ് treehugger.com