എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്

കാലാവസ്ഥാമാറ്റ കേസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ അളവ് എത്രയെന്ന് തനിക്കറിയില്ലെന്ന് അമേരിക്കയിലെ എണ്ണ പ്രകൃതിവാതക കമ്പനികളുടെ വക്കീല്‍ കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഫെബ്രുവരി 7 ന് Juliana, et al v. United States of America et al എന്ന ഈ കേസില്‍ CO2ന്റെ അന്തരീക്ഷത്തിലെ സാന്ദ്രത 400 parts per million എന്ന അളവില്‍ കൂടുതലായിരിക്കുകയാണെന്ന കാര്യം Frank Volpe ക്ക് അറിയില്ല എന്നാണ് പറഞ്ഞത്.

Volpe പ്രതിനിധാനം ചെയ്യുന്ന സംഘം, “അന്തരീക്ഷത്തിലെ CO2ന്റെ ഇപ്പോഴത്തെ സാന്ദ്രത 400ppm ആണെന്ന കാര്യം അംഗീകരിക്കുന്നുവോ” എന്ന് ജഡ്ജി Thomas Coffin ചോദിച്ചു. Volpe അതിനുത്തരം പറഞ്ഞില്ല. “നിങ്ങളത് വിസമ്മതിക്കുകയാണോ അതോ നിങ്ങള്‍ക്ക് അറിയില്ലന്നാണോ?” ജഡ്ജി വീണ്ടും ചോദിച്ചു. “ഞങ്ങള്‍ക്കറിയില്ല,” എന്ന് Volpe പറഞ്ഞു.

American Petroleum Institute, American Fuel & Petrochemical Manufacturers and National Association of Manufacturers എന്നിവരേയാണ് Volpe പ്രതിനിധാനം ചെയ്യുന്നത്.

— സ്രോതസ്സ് scientificamerican.com

നാം വീടുപണിയുമ്പോള്‍ അതിന്റെ പ്ലാന്‍ അഴുക്ക് വെള്ളവും, മഴവെള്ളവും ഒക്കെ അടുത്ത പറമ്പിലേക്ക് വീഴില്ലെന്ന് ഉറപ്പ് വരുത്തണം. നമ്മള്‍ ഒരു സ്ഥാപനം തുടങ്ങുമ്പോഴും അത്തരം ധാരാളം നിയമങ്ങള്‍ പാലിക്കാനുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് അത് ബാധമല്ല. എന്തുകൊണ്ട്? അതില്‍ നിങ്ങളുടെ വ്യവസായം എന്തെങ്കിലും കലര്‍ത്തുന്നുവെങ്കില്‍ അത് ശുദ്ധിയാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. വായൂ ഭൂമിയിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.

ഒരു അഭിപ്രായം ഇടൂ